Tuesday, June 12, 2012

ആരാണ് വര്‍ഗ വന്ച്ചകര്‍

പ്രിയപ്പെട്ട വിജയന്‍ സഘാവേ! കുലംകുത്തി എന്നാല്‍ വര്‍ഗ വന്ച്ചകന്മാരെന്നാണ് ഉദ്ടെഷിച്ചതെന്നരിയുന്നതെന്നരിയുന്ന   വരെ, ഇപ്പോഴത്തെ പാര്‍ടി കുലം ആണെന്നും  താങ്ങള്‍ കുലപതിയാനെന്നുമാണ് വിചാരിച്ചിരുന്നത്. കുലപതികള്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നു മാറ്റുന്നു.. വിലക്കുന്നു..പുറത്താക്കുന്നു..ഇപ്പൊ വര്‍ഗ വന്ച്ചകരെന്നു പറയുന്നു.. പണ്ട് കൊറേ "വര്‍ഗ വഞ്ചകന്മാര് "കൂടി ഉണ്ടാക്കിയ പാര്‍ടിയുടെ നേതാവാണ്‌ തങ്ങള്‍ എന്നറിഞ്ഞാല്‍ താങ്ങള്‍ അത് പറയില്ലായിരുന്നു. 

മാറ്റത്തെ കുറിച്ച് പറഞ്ഞ മാര്‍ക്സ് വര്‍ഗതിലുണ്ടാകാവുന്ന മാറ്റതെകുരിച്ചും മനസിലാക്കിയിരിക്കാം. അപ്പോള്‍ വെറും പാര്‍ട്ടിയുടെ പേരില്‍ ഉള്ള മാറ്റം ഒരാളെ വര്‍ഗ വന്ചകന്നോ മറ്റൊരു വര്‍ഗമായോ മാറ്റുന്നില്ല. അടിസ്ഥാന വര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരാള്‍ നല്ലൊരു കമ്മ്യൂണിസ്റ്റ്‌ തന്നെയാണ് സഘവേ . അടിസ്ഥാന വര്‍ഗം ഒരു കാലത്ത് മൂല ധനമുള്ളവനയാല്‍ അയാള്‍ വര്‍ഗം മറ്റൊന്നാവനമെന്നില്ല. അടിസ്ഥാന വര്‍ഗത്തെ ചൂഷണം ചെയ്യുന്നവനെ സഹായിക്കുന്നവന്‍ ആണ് വര്‍ഗ വഞ്ചകന്‍. അപ്പോള്‍ സഘാവ് ടി.പി ഒരിക്കലും അങ്ങനെ ചൂഷണത്തിന് കൂട്ടുനിന്നു എന്ന് വിശ്വസിക്കുന്നില്ല.. അതിനാല്‍ വര്‍ഗ വഞ്ചകന്‍ എന്നാ പേര് ഒരിക്കലും യോചിക്കില്ല. പക്ഷെ ഫാരിസ് അബൂബക്കാരെ പോലെയുള്ള അടിസ്ഥാന വര്‍ഗത്തെ ചൂഷണം ചെയ്യുന്നു എന്ന് തെട്ടിടരിക്കപെട്ടവരെ സഹായിക്കുന്ന കംമുനിസ്റ്കാരെ വിളിക്കേണ്ട പേരാണ് വര്‍ഗ വഞ്ചകന്‍ എന്ന്. മാറ്റം അനസുത്യുതമായതിനാല്‍ പാര്‍ടിയുടെ പേര് മാറാം പക്ഷെ ആശയങ്ങള്‍ മാറുന്നില്ല! അതിനാല്‍ അവരും സഖാക്കള്‍ തന്നെയാണ് സഘാവേ. മാനവ സേവ മാധവ സേവ എന്ന് കരുതുന്ന ഓരോ ഭാരതീയനും ഉല്‍കൃഷ്ടമായ മനുഷ്യന്‍ തന്നെ. അതില്‍ കാണേണ്ട പരസ്പര ബഹുമാനം എന്നാ ഗുണം നഷ്ടമാകുമ്പോള്‍ ആശയങ്ങളെ ആയുധങ്ങളാല്‍ കൈകാര്യം ചെയ്യണ്ടാതായും പറഞ്ഞു പോയത് തിരുത്തി തിരുത്തി ഇങ്ങനെ വിഷമിക്കെണ്ടാതായും വരും..

Monday, May 21, 2012

മോക്ഷം എത്ര സുന്ദരമായ പദം !

മോക്ഷം  എത്ര സുന്ദരമായ   പദം !!ആലോചിക്കുന്തോറും ലഹരിപോലെ എന്നില്‍ നുരയുന്ന മനോഹരമായ പദം..പട്ടിക്കും പൂച്ചക്കും തുടങ്ങി എല്ലാ മൃഗങ്ങളിലും അതിന്റെ ജന്മ വാസന പ്രകടമാണ് അത് ഏറെ കുറെ സ്ഥിരതയുള്ളതാണ്താനും..എന്നാല്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കാന്‍ സാധിക്കുന്ന മനുഷ്യന്റെ വാസന ഒരിക്കലും മുന്‍കൂട്ടി കാണാന്‍ കഴിയുമെന്ന് വിചാരിക്കുന്നെഇല്ല.. അത് ശാസ്ത്രവും മനശാസ്ത്രവും  എത്ര തന്നെ പുരോഗമിച്ചാലും സാധിക്കുമെന്ന് തോന്നുന്നില്ലാ.. ദൈവം സ്ത്രിഷ്ടിച്ചതില്‍ 
ഏറ്റവും സന്ഘീര്നവും അതെ പോലെ Volatile ആയിട്ടുള്ള ജീവി മനുഷ്യനാണെന്നു കരുതേണ്ടി വരും. മാറ്റത്തെ കുറിച്ച് ചിന്തിചിട്ടില്ലാത്ത മനുഷ്യന്‍ മൃഗ തുല്യമായി ജീവിചിരിന്ന്നിരിക്കാം..അതല്ലേല്‍ മനുഷ്യന്‍ മാറ്റം ചിന്തിചിട്ടിലേല്‍ ലോകം ഇന്നീ കാണുന്ന തരത്തിലെ അല്ലയിരിക്കണം.അനസ്യുതം മാറികൊണ്ടിരിക്കുന്ന ലോകം കണ്ട മനുഷ്യന്‍ നിത്യതയെ കുറിച്ച് ചിന്തിച്ചിരിക്കാം. മരണത്തിലൂടെയെങ്ങിലും അവന്‍ നിത്യത ആഗ്രഹിച്ചിരിക്കാം. ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്നു എന്ന് പറയുന്ന മനുഷ്യന്‍, അപ്പോഴും നിത്യ ശാന്തിയെന്ന മോക്ഷത്തെ കാംഷിചിരിക്കാം അത് തലമുറ വഴി പകര്‍ന്നു തന്നിരിക്കുന്നു. മരണം ഒന്നിനും ഒരു അവസാനമല്ല എന്നവന്‍ വിശ്വസിക്കുന്നു. മാറ്റം ചിന്തിച്ചത് കൊണ്ട്, ഇവിടം മാറിക്കൊണ്ടിരിക്കുന്നത് കൊണ്ട് ഇത് ശാശ്വതമാല്ലന്നവന്‍ അടിവരയിട്ടു പറഞ്ഞു. ക്ഷണികമായ മനുഷ്യ ജീവിതത്തിന്റെ അസ്ഥിരതിയില്‍ നിന്നുണ്ടായ നെടുവീര്‍പ്പില്‍ നിന്നാവാം മോക്ഷം എന്നാ പദം ഉണ്ടായതു. ജീവിതത്തിന്റെ ക്ഷനികതയെ കുറിച്ച് അവന്‍ ഒരു പാട് വാചാലനയിരുന്നു. കവികളില്‍ പൂന്താനം തൊട്ടു കുമാരനാശാന്‍ വരെ എഴുതി ഇടെ കുറിച്ച്.  സത് കര്‍മത്തിന്റെ സ്വര്‍ണനൂലുകള്‍ കോര്‍ത്ത്‌ മോക്ഷം നേടാം എന്ന് തലമുറകള്‍ പറഞ്ഞു  വച്ചു. ആധുനിക മനുഷ്യന് എവിടെയാണ് തെറ്റുപറ്റിയത്. മനുഷ്യന് നല്ല വഴി പറഞ്ഞു തന്ന മതങ്ങളെ അവന്‍ തന്റെ അധികാര കസേര കളിക്ക് ഉപയോഗിച്ചപ്പോള്‍ അവ നമുക്ക് പകര്‍ന്നു തന്ന സത്കര്‍മതിനെ സ്വര്‍ണ നൂലുകള്‍ സ്വന്തം ചോരയില്‍ മുക്കി. മനുഷ്യനെന്ന പദം അവന്‍ മനുഷ്യന്‍ തന്നെ വെറുക്കുന്ന പദമാക്കി മാറ്റി.അത്യാതുനിക സാഹിത്യകാരന്മാര്‍ ചോര വീണ മണ്ണിന്റെ വീര ഗാഥ പാടി. മോക്ഷം മറന്നവന്‍ ചാവേറിനെ പുകഴ്ത്തി.രക്തസാസ്ക്ഷിയെ വാഴ്ത്തി! അങ്ങനെയുള്ള മരണത്തിലൂടെ അവന്‍ അജയ്യനും ചിരന്ജീവിയുമായി. ഇതൊരു ജീവിതം അല്ല. സഹജീവിക്കു വേണ്ടി ജീവിക്കാതെ കൊല്ലുന്നതും ചാവുന്നതും അത് നേടി തരുന്നതൊന്നും ശ്വസ്വതമാല്ലന്നവന്‍ അറിയുന്നില! ആശയങ്ങള്‍ക്ക് വേണ്ടി പൊരുതി മരിച്ചു നേടിതരുന്നതോന്നും ശ്വാശ്വതമല്ല. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോക്ഷം നേടാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, മരണം കൊണ്ട് അനശ്വരരാവുന്നതിനു പകരം സത് കര്‍മങ്ങള്‍ നമ്മളെ അനശ്വരാക്കട്ടെ..

Monday, October 10, 2011

ഗുരുവിനെ അറിയുക

ഗുരുകുല വിധ്യഭ്യസകാലത്ത് പക്ഷിയെ കാണാതെ പക്ഷിയുടെ അക്ഷി മാത്രം കണ്ടു അമ്ബെയ്ത അര്‍ജുനന്‍ പിന്നീട് യുദ്ധകളത്തില്‍ ഗുരു കൂടെ ഇല്ലാതെ വരുമ്പോള്‍ ആയുധം കയ്യാല്‍ എടുക്കാന്‍ വയ്യാതെ തളരുന്ന അവസ്ഥ ഗീതയില്‍ വിവരിച്ചിരിക്കുന്നു.. ശ്രീ കൃഷ്ണ ഭഗവാന്‍ യുക്തി സഹജമായി ഗുരു തുല്യനായി അര്‍ജുനനെ ഉപദേശിക്കുന്നതാണ് ഭാഗവറ്റ് ഗീത.. ഇതില്‍ വിദ്യാഭ്യാസം കഴിഞ്ഞാലും ഒരു ഗുരു ഇല്ലാതെ മുന്നോട്ടു പോവാന്‍ പ്രയാസം ആണെന്ന് കാട്ടുന്നു.. ഗുരുവിനെ മനസ്സാല്‍ വിചാരിച്ചു വിദ്യ നേടുന്ന ഏകാലവ്യനാകട്ടെ അതെ ഗുരുവിനാല്‍ ചതിക്കപെടുന്നു.. വിദ്യാഭ്യാസം കഴിഞ്ഞാലും സ്വയം പ്രവര്‍ത്തിക്കുവാനുള്ള കഴിവ് ഇല്ലായ്മ പണ്ട് മുതലേ ഉള്ള വിദ്യാഭ്യാസത്തിലുള്ള നുന്യത എന്ന് തോന്നുന്നു...

Sunday, March 27, 2011

"മള്‍ട്ടി സ്റ്റാര്‍" പടങ്ങളുടെ വിജയം നല്‍കുന്ന പാഠം

ക്രിസ്ത്യന്‍ ബ്രോതെര്സ്‌ എന്ത് കൊണ്ട് മലയാളി ഇഷ്ട പെടുന്നുവെന്നു ചോദിച്ചാല്‍ അത് അതിന്റെ "മള്‍ട്ടി സ്റാര്‍ വാല്യൂ" കൊണ്ടുതന്നെ എന്ന് വേണം കരുതാന്‍. ഇത് പോലുള്ള ഒരു പാട് കഥകള്‍ സിനിമയായിട്ടുണ്ട്, പക്ഷെ ഈ ഫോര്‍മുല മലയാളിക്ക് ഇഷ്ടമായെന്നു വേണം കരുതാന്‍.
മോഹന്‍ലാലെന്ന നടന്റെ പക്കലില്‍നിന്നും മലയാളികള്‍ പ്രതീക്ഷിക്കുന്നതും ഇത്തരം റോള്‍ എന്ന് വേണം കരുതാന്‍. സൂപ്പര്‍ താരങ്ങള്‍ ഇനിയും മരം ചുറ്റി പ്രേമത്തിന് പിന്നാലെ പോവുന്നതിനു പകരം ഇത്തരം വല്യേട്ടന്‍ റോളില്‍ ശോഭിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
അടുത്ത കാലത്ത് മലയാള സിനിമയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപെട്ടത്‌ സൂപ്പര്‍ താരങ്ങള്‍ യുവ നടന്മാരുടെ റോള്‍ തട്ടിയെടുക്കുന്നു എന്നതാണ്. ഒരു തരത്തില്‍ അത് ശരിയാണെന്ന് തോന്നിപോവും, ഏതു ഇന്ടുസ്ട്രി എടുത്താലും ആ ഫീല്‍ഡിലെ സീനിയര്‍ ആയിടുള്ള "workers " ന്റെ കൂടെ ജോലി ചെയ്തു എക്സ്പീരിയന്‍സ് നേടേണ്ടത് ആവശ്യമാണ്‌. അങ്ങനെ ഒരു "Mentorship " സിനിമ ഇന്ടുസ്ട്ര്യില്‍, specially actingil സംഭവിക്കുന്നില്ല. പക്ഷെ ഇത്തരം മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ സീനിയര്‍ നടന്മാര്‍ക്കും ജൂനിയര്‍ നടന്മാര്‍ക്കും ഒരുമിച്ചു വര്‍ക്ക്‌ ചെയ്യാനുള്ള ഒരു വേദി ഒരുക്കുന്നു എന്നതും ആശ്വാസകരം തന്നെ..